Quantcast

''അഫ്‌സ്പ റദ്ദാക്കണം''; അമിത് ഷായോട് ആവശ്യപ്പെടുമെന്ന് മേഘാലയ മുഖ്യമന്ത്രി

മേഘാലയ കേന്ദ്രമായുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ അധ്യക്ഷൻ കൂടിയാണ് കോൺറാഡ് സാങ്മ. മേഘാലയ സർക്കാരിൽ ബിജെപി സഖ്യകക്ഷിയാണ്

MediaOne Logo

Web Desk

  • Updated:

    2021-12-06 12:21:54.0

Published:

6 Dec 2021 12:20 PM GMT

അഫ്‌സ്പ റദ്ദാക്കണം; അമിത് ഷായോട് ആവശ്യപ്പെടുമെന്ന് മേഘാലയ മുഖ്യമന്ത്രി
X

നാഗാലാൻഡിൽ സൈനിക വെടിവയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഫ്‌സ്പ നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി മേഘാലയ. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്‌സ്പ റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു.

അഫ്‌സ്പ റദ്ദാക്കണമെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം വിഷയം അമിത് ഷായോട് നേരിട്ട് ആവശ്യപ്പെടുമെന്ന് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സഖ്യം മറ്റൊരു വിഷയമാണ്. ഇതുപോലെയുള്ള വിഷയങ്ങൾ വേരെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ''പാർട്ടി എന്ന നിലയ്ക്കും വ്യക്തിപരമായും നിയമം റദ്ദാക്കണമെന്ന നിലപാടുകാരാണ് ഞങ്ങൾ. എന്റെ പിതാവിനും(പിഎ സാങ്മ) ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്'' കോൺറാഡ് സാങ്മ കൂട്ടിച്ചേർത്തു.

''നാഗാലാൻഡിലെ മോനിൽ നടന്നതുപോലെയുള്ള സംഭവങ്ങൾ കാണിക്കുന്നത് ഇത്തരം നിയമങ്ങൾക്ക് ഇന്നത്തെ സമൂഹത്തിൽ സ്ഥാനമില്ലെന്നാണ്. എൻഡിഎയിലിരിക്കെ തന്നെ ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് തുടരും. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളും ആയശവിനിമങ്ങളുമുണ്ടാകേണ്ടതുണ്ട്...'' അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘാലയ കേന്ദ്രമായുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ അധ്യക്ഷൻ കൂടിയാണ് കോൺറാഡ് സാങ്മ. മേഘാലയ സർക്കാരിൽ ബിജെപി സഖ്യകക്ഷിയാണ്. ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗവുമാണ് എൻപിപി.

Summary: Meghalaya Chief Minister Conrad Sangma has demanded the repeal of the Armed Forces (Special Powers) Act-AFSPA

TAGS :

Next Story