Quantcast

തുടർച്ചയായി സുരക്ഷാ വീഴ്ചകൾ; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ്‌

ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്‌പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2022-07-06 11:22:12.0

Published:

6 July 2022 10:03 AM GMT

തുടർച്ചയായി സുരക്ഷാ വീഴ്ചകൾ; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ്‌
X

തുടർച്ചയായ സുരക്ഷാ വീഴ്ചകളെ തുടർന്ന് സ്വകാര്യ വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റിന് ഡിജിസിഎ യുടെ കാരണം കാണിക്കൽ നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട ചെറിയ പിഴവും അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.

ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്‌പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്നലെ ഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ തകരാറിനെ കുറിച്ച് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു. ഇതുകൂടാതെ ഇന്നലെ തന്നെ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന്റെ ജനൽ ചില്ല് തകർന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

ഇതടക്കം കഴിഞ്ഞ 18 ദിവസത്തിനിടയിൽ എട്ട് പിഴവുകളാണ് സ്‌പൈസ് ജെറ്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതാണ് ഡിജിസിഎ കമ്പനിക്ക് നോട്ടീസ് അയക്കാൻ കാരണമായത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും ഏത് ചെറിയ പിഴവും അന്വേഷിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.

TAGS :

Next Story