Quantcast

'വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ലും വരും, ബിജെപി ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തും'; ഹൈബി ഈഡൻ

വഖഫ് ദേദഗതി ചർച്ചക്കിടെ പരസ്പരം ഏറ്റുമുട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യനും ഹൈബി ഈഡനും

MediaOne Logo

Web Desk

  • Updated:

    3 April 2025 4:18 AM

Published:

3 April 2025 4:15 AM

വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ലും വരും, ബിജെപി ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തും; ഹൈബി ഈഡൻ
X

ന്യൂഡൽഹി: വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ല് വരുമെന്ന് ഹൈബി ഈഡൻ എംപി. ബിജെപി ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തുമെന്നും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഹൈബി ഈഡൻ പറഞ്ഞു.

വഖഫ് ദേദഗതി ചർച്ചക്കിടെ പരസ്പരം ഏറ്റുമുട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യനും ഹൈബി ഈഡനും. ക്രിസ്ത്യാനികൾക്കെതിരെ ജബൽപൂരിൽ ബജ്റംഗദൾ നടത്തിയ ആക്രമണം ഹൈബി സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടൽ.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി തോറ്റപ്പോൾ യൂത്ത് കോൺഗ്രസുകാർ ബിഷപ്പ് ഹൗസ് ആക്രമിച്ചിട്ടുണ്ടെന്ന് ജോർജ് കുര്യൻ ആരോപിച്ചു. നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പം സമൂഹത്തെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കുകയുള്ളൂവെന്ന് ജോർജ് കുര്യൻ പറഞ്ഞു.

ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതെന്ന് ഹൈബി ഈഡൻ ചോദിച്ചു. കേരളത്തിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story