Quantcast

റെയിൽവേ ട്രാക്കിലേക്ക് ആനക്കൂട്ടം, ട്രെയിൻ സർവീസ് നിർത്തിവെപ്പിച്ച് എഐ ക്യാമറ

കുട്ടിയാനയടക്കം മൂന്ന് ആനക​ളെയാണ് എഐ കാമറകൾ രക്ഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-10 05:40:35.0

Published:

10 Dec 2024 5:28 AM GMT

AI Cameras , Elephant , Railway, എഐ ക്യാമറ, റെയിൽവേ, ഒഡിഷ
X

ഭുവനേശ്വർ: റെയിൽവേ ട്രാക്കിൽ ആനകൾ എത്തിയാൽ മുന്നറിയിപ്പ് നൽകാനായി ഒഡിഷയിലെ വനത്തിൽ സ്ഥാപിച്ച എഐ ക്യാമറകൾ വിജയകരം. റൂർക്കേല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകൾ ആനക്കൂട്ടത്തെ കണ്ടതിന് പിന്നാലെ കണ്ട്രോൾ റൂമിലേക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് അപകടം ഒഴിവാക്കി.

വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഐ ടെക്നോളജി ആനകളുടെ ജീവൻ രക്ഷിച്ച നേട്ടം പങ്കുവെച്ചത്. ട്രെയിനുകൾ കടന്നുപോകുമ്പോൾ ആനകളെ ഇടിക്കുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഒഡിഷയിൽ നിന്ന് റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് റൂർക്കേല ഫോറസ്റ്റ് ഡിവിഷനിൽ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായതോടെ കിയോഞ്ജർ, ബോണായി ഫോറസ്റ്റ് ഡിവിഷനുകളിലും ഈ രീതി തുടരാനാണ് ഒഡിഷ വനംവകുപ്പിന്റെ തീരുമാനം. "റെയിൽവെ ലൈനിലേക്ക് നടന്നടുക്കുന്ന ആനകളെ എഐ ക്യാമറ തിരിച്ചറിഞ്ഞ് സൂം ചെയ്യുന്നു. പിന്നീട് ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ട് കണ്ട്രോൾ റൂമിലേക്ക് അലർട്ടുകൾ അയച്ചു. ഞങ്ങൾ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഈ പദ്ധതി വിജയകരമായതിൽ ഞങ്ങൾക്ക് സന്തോഷം ഉണ്ട്. വനത്തിലെ മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമറകൾ സ്ഥാപിച്ചത്," സുശാന്ത് നന്ദ എക്‌സിൽ കുറിച്ചു. എഐ ക്യാമറ പകർത്തിയ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ഒപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വിഡിയോക്കടിയിൽ സന്തോഷം അറിയിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുള്ളത്.

TAGS :

Next Story