Quantcast

എയ്ഡഡ് മേഖലയിലും സഹകരണ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണം-കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം

'ജാതി സെന്‍സസ് നടപ്പാക്കുക എന്ന പ്രഖ്യാപിതലക്ഷ്യമുള്ള കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം ലഭിക്കാതെ പോയത് കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണപ്രചാരണം മൂലമാണ്. ഭരണഘടനയാണ് രാജ്യത്തെ ദുര്‍ബലരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം ഉറപ്പുനല്‍കിയിരിക്കുന്നത്'

MediaOne Logo

Web Desk

  • Updated:

    2024-07-17 12:05:05.0

Published:

17 July 2024 11:57 AM GMT

Reservation should be implemented in aided sector and cooperative institutions: AICC OBC department national chairman Captain Ajay Singh Yadav
X

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്ന് എ.ഐ.സി.സി ഒ.ബി.സി വിഭാഗം. ദേശീയ ചെയര്‍മാന്‍ ക്യാപ്റ്റന്‍ അജയ് സിങ് യാദവ് ആണ് ആവശ്യമുയര്‍ത്തിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസ് നടപ്പാക്കുക എന്ന പ്രഖ്യാപിതലക്ഷ്യമുള്ള കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം ലഭിക്കാതെ പോയത് കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണപ്രചാരണം മൂലമാണ്. ഭരണഘടനയാണ് രാജ്യത്തെ ദുര്‍ബലരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം ഉറപ്പുനല്‍കിയിരിക്കുന്നതെന്നും അജയ് സിങ് പറഞ്ഞു.

ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന സംവരണവിരുദ്ധ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അതിന് ഒ.ബി.സി വിഭാഗം കര്‍മപരിപാടികള്‍ നടപ്പാക്കും. ക്രിമീലെയര്‍ പരിധി 12 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നും അജയ് സിങ് യാദവ് ആവശ്യപ്പെട്ടു.

കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ അധ്യക്ഷനായി. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായ ആദിലിംഗ പെരുമാള്‍, നാഗരാജ് നര്‍വെകര്‍, സുഭാഷ് ചന്ദ്രബോസ്, സംസ്ഥാന ഭാരവാഹികളായ ഷാജിദാസ്, ബാബു നാസര്‍, സതീഷ് വിമലന്‍, രാജേന്ദ്ര ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Summary: 'Reservation should be implemented in aided sector and cooperative institutions': AICC OBC department national chairman Captain Ajay Singh Yadav

TAGS :

Next Story