പക്ഷി ഇടിച്ചെന്ന് സംശയം; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി
ബംഗളൂരു: വിമാനത്തിൽ പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് സർവീസ് മുടങ്ങി. ഗ്വാളിയോറിൽ നിന്നും ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസാണ് റദ്ദാക്കിയത്. വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
നാളെ ഹൈദരാബാദിൽ നിന്നും വിമാനം എത്തിയതിന് ശേഷം മാത്രമായിരിക്കും സർവീസ് പുനരാരംഭിക്കുക.
Next Story
Adjust Story Font
16