Quantcast

കാബൂളില്‍ നിന്നും 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ഞായറാഴ്ച വൈകിട്ട് ആറിന് കാബൂളിൽനിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡൽഹിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    16 Aug 2021 1:26 AM GMT

കാബൂളില്‍ നിന്നും 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി
X

കാബൂളില്‍ നിന്നും 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. ഇന്നലെ ഉച്ചയ്ക്കു ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട വിമാനം മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണു കാബൂളില്‍ ലാന്‍ഡ് ചെയ്തത്. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളെല്ലാം താലിബാൻ വളഞ്ഞിരുന്നതിനാൽ കാബൂൾ എയർ ട്രാഫിക് കൺട്രോളിൽ ലാൻഡ് ചെയ്യാൻ വിമാനം ഏറെ സമയമെടുത്തിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറിന് കാബൂളിൽനിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡൽഹിയിലെത്തിയത്. താലിബാൻ തങ്ങളെ കൊന്നുകളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഡൽഹിയിൽ വിമാനം ഇറങ്ങിയ യുവതി പറഞ്ഞു. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. കാബൂളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതില്‍ തീരുമാനം വൈകാതെയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്

താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.

TAGS :

Next Story