Quantcast

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പടക്കം പൊട്ടിക്കുന്നതിന് കർശനനിരോധനം ഏർപ്പെടുത്തി സർക്കാർ

ഡൽഹിക്കടുത്തുള്ള ഫരീദാബാഡ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രണബോർഡ്

MediaOne Logo

Web Desk

  • Updated:

    2022-10-23 01:01:16.0

Published:

23 Oct 2022 12:57 AM GMT

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പടക്കം പൊട്ടിക്കുന്നതിന് കർശനനിരോധനം ഏർപ്പെടുത്തി സർക്കാർ
X

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം മോശം നിലയിലെന്ന് റിപ്പോർട്ട്. വായു ഗുണനിലവാര സൂചിക 300 ആയി താഴ്ന്നു. ദീപാവലിക്ക് ശേഷം മലിനീകരണം കൂടാൻ സാധ്യയുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിന് സർക്കാർ കർശനനിരോധനം ഏർപ്പെടുത്തി.

ഡൽഹിയിലെ വായുമലിനീകരണം ഇത്തവണയും രൂക്ഷമാകുമെന്നാണ് വായു ഗുണനിലവാര സൂചിക തെളിയിക്കുന്നത്. ഡൽഹിക്കടുത്തുള്ള ഫരീദാബാഡ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചു. മുമ്പ് ഒക്ടോബർ, നവംബർ മാസത്തിൽ അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതായിരുന്നു മലിനീകരണത്തിന്റെ പ്രധാന കാരണം. എന്നാൽ ഇപ്പോൾ വ്യവസായ ശാലകളിൽ നിന്നുയരുന്ന പുകയും വാഹനങ്ങിലെ പുകയും മലിനീകരണം തോത് ഉയർത്തുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോഡിന്റെ റിപ്പോർട്ട്.

ദീപാവലിക്ക് പടം പൊട്ടിക്കുന്നതോടെ ശ്വസിക്കാൻ കഴിയാത്ത വായുവായി മാറുമെന്നും അതിനാലാണ് പടക്കത്തിന് കർശനനിരോധനം ഏർപ്പെടുത്തിയതെന്നും സർക്കർ അറിയിച്ചു. മലിനീകരണം കുറയ്ക്കാൻ ഡൽഹിയുടെ വിവിധ ഇടങ്ങളിൽ സ്‌മോഗ് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. വായുനിലവാര സൂചിക പൂജ്യത്തിനും അമ്പത്തിനും ഇടയിലെങ്കിൽ നിലവാരം മികച്ചതാണെന്ന് കണക്കാക്കാം. 51 നും 100നും ഇടയിൽ തൃപ്തികരം. 101 നും 200നും ഇടയിൽ ഇടത്തരം. 201 നും 300 നുമിടയിൽ മോശം, 301 നും 400 ഇടയിൽ വളരെ മോശം, 401 നും 500നും ഇടയിൽ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

TAGS :

Next Story