Quantcast

ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍

കള്ളപ്പണം സംബന്ധിച്ച പനാമ പേപ്പർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ഇ.ഡി ചോദ്യം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-12-20 15:14:31.0

Published:

20 Dec 2021 3:01 PM GMT

ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍
X

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഇ.ഡി ഓഫീസില്‍ നടന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വീകരിച്ച വിദേശപണത്തിന്റെ രേഖകൾ ഐശ്വര്യ റായി ഇ.ഡി ക്ക് മുന്നിൽ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ന് ഉച്ചയോടെയാണ് മൊഴി നൽകാൻ ബോളിവുഡ് നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നടിക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഹാജരായിരുന്നില്ല.

2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.

ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.

TAGS :

Next Story