അധികാരത്തിലെത്തിയാൽ എല്ലാവര്‍ക്കും സൗജന്യവൈദ്യുതി; യുപിയില്‍ വൻപ്രഖ്യാപനവുമായി അഖിലേഷ് യാദവ്
ഈ വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മുഖ്യ എതിരാളിയാണ് സമാജ്‍വാദി പാർട്ടി
ഉത്തർപ്രദേശിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്‍വാദി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ആവശ്യങ്ങൾക്കും ജലസേചനത്തിനും സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രഖ്യാപനമുണ്ട്.
തന്റെ ട്വിറ്റർ പേജിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം അറിയിച്ചത്. '2022 ൽ ഉത്തർപ്രദേശിന് വെളിച്ചത്തിന്‍റെ വർഷമായിരിക്കും. വീടുകൾക്ക് 300 യൂണിറ്റ് വൈദ്യുതിയും ഒപ്പം ജലസേചനത്തിനുള്ള വൈദ്യുതിയും സൗജന്യമായി നൽകും'. അദ്ദേഹം കുറിച്ചു.
नव वर्ष की हार्दिक बधाई व शुभकामना!
— Akhilesh Yadav (@yadavakhilesh) January 1, 2022
अब बाइस में 'न्यू यूपी' में नयी रोशनी से नया साल होगा
300 यूनिट घरेलू बिजली फ़्री व सिंचाई बिल माफ़ होगा
नव वर्ष सबको अमन-चैन, ख़ुशहाली दे। सपा सरकार आयेगी और 300 यूनिट फ़्री घरेलू बिजली व सिंचाई की बिजली मुफ़्त दिलवाएगी। #बाइस_में_बाइसिकल pic.twitter.com/8RadolTql5
ഈ വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മുഖ്യ എതിരാളിയാണ് സമാജ്‍വാദി പാർട്ടി. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്.
നേരത്തെ ഉത്തർപ്രദേശിലെ പ്രധാന പ്രവിശ്യയായ അവധ് പിടിക്കാൻ ബി.ജെ.പി ഗുജറാത്തിൽ നിന്ന് പ്രവർത്തകരെ നിയമിച്ച വാർത്ത പുറത്ത് വന്നിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ വലിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
Adjust Story Font
16