Quantcast

'സ്പീക്കറുടെ അധികാരം കവരാന്‍ ശ്രമം, നിങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ പോരാടേണ്ടി വരും': സഭയില്‍ പോരടിച്ച് അഖിലേഷും അമിത് ഷായും

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്ന് അഖിലേഷ് യാദവ്

MediaOne Logo

Web Desk

  • Published:

    8 Aug 2024 2:40 PM GMT

സ്പീക്കറുടെ അധികാരം കവരാന്‍ ശ്രമം, നിങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ പോരാടേണ്ടി വരും: സഭയില്‍ പോരടിച്ച് അഖിലേഷും അമിത് ഷായും
X

ന്യൂഡൽഹി: ലോക്‌സഭയിൽ വാക്പോരുമായി ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ അധികാരം കവരാൻ ശ്രമം നടക്കുന്നുവെന്ന് അഖിലേഷ് ആരോപിച്ചതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്പീക്കറുടെ അധികാരങ്ങള്‍ കവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അഖിലേഷ് സഭയില്‍ പറഞ്ഞു.

'നിങ്ങളുടെയും ഞങ്ങളുടെയും അവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയാണ്. താങ്കൾ ജനാധിപത്യത്തിന്റെ വിധികർത്താവാണെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ നിങ്ങളുടെ ചില അവകാശങ്ങൾ തട്ടിയെടുക്കപ്പെടുകയാണ്. ഞങ്ങൾ നിങ്ങൾക്കുവേണ്ടി പോരാടേണ്ടിവരും' -അഖിലേഷ് സഭയിൽ പറഞ്ഞു.

ഇത് കേട്ടതും അമിത് ഷാ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നു. അഖിലേഷിൻറെ പ്രസ്താവന സ്പീക്കറെ അപമാനിക്കുന്നതാണെന്നും സഭാധ്യക്ഷന്റെ അവകാശങ്ങളുടെ സംരക്ഷകനല്ല താങ്കളെന്നും പറഞ്ഞു. അഖിലേഷ് ഇത്തരം പ്രസ്താവനകൾ സഭയിൽ നടത്തരുതെന്നും ഷാ വ്യക്തമാക്കി. ഇരുവരുടേയും വാക്കേറ്റത്തിന് പിന്നാലെ ചെയറിനെ കുറിച്ച് വ്യക്തിപരമായ പ്രതികരണങ്ങൾ വേണ്ടതില്ലെന്ന് ഓം ബിർല പ്രതികരിച്ചു.

TAGS :

Next Story