Quantcast

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-07-20 09:44:45.0

Published:

20 July 2022 9:35 AM GMT

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്  ഇടക്കാല ജാമ്യം
X

ഡൽഹി: യു.പി. പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യുപി പൊലീസിന്റെ ആവശ്യം തള്ളിയ കോടതി ഒരു പത്രപ്രവർത്തകനോട് എഴുതരുത് എന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ചോദിച്ചു. സുബൈർ ഇന്ന് ജയിൽ മോചിതനായേക്കും.

യുപി പൊലീസ് രജിസ്റ്റർ ചെയ്ത 6 എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായാണ് സുബൈറിനെതിരെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തത്‌. നിലവിൽ ആറു കേസുകളണ് അദ്ദേഹത്തിനെതിരെയുള്ളത്.

TAGS :

Next Story