Quantcast

വയനാട് ദുരന്തം; ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ദുരന്തസമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു.

MediaOne Logo

Web Desk

  • Published:

    25 March 2025 2:52 PM

വയനാട് ദുരന്തം; ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
X

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ വയനാടിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകിയെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.

2219 കോടിയുടെ പുനരധിവാസ പാക്കേജ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കുമെന്ന സൂചനയും അമിത് ഷാ നൽകി. തുടർ സഹായം മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നൽകുമെന്ന് അമിത് ഷാ പറഞ്ഞു.

2219 കോടിയിൽ 530 കോടി നൽകി. കേരളവും ഇന്ത്യയുടെ ഭാഗമാണ്. കേരളത്തോട് പ്രത്യേക സമീപനമൊന്നും കേന്ദ്രത്തിനില്ല. അത്തരം പ്രചാരണങ്ങളൊക്കെ വ്യാജമാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യം കേന്ദ്രത്തിനില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

TAGS :

Next Story