സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും ആനുകൂല്യവും നിരസിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രി
പുതിയ ഫർണിച്ചറുകൾ ഒന്നും വാങ്ങരുതെന്നും അത്യാവശ്യമുള്ളവ സ്വന്തമായി കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞതായി പവന്‍ കല്യാണ്‍
ഹൈദരാബാദ്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.
തന്റെ ക്യാമ്പ് ഓഫീസ് നവീകരിക്കുന്നതിനെക്കുറിച്ചും പുതിയ ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും അവ നിരസിച്ചതായും നടന്‍ കൂടിയായ പവന്‍ കല്യാണ്‍ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഫർണിച്ചറുകൾ ഒന്നും വാങ്ങരുതെന്നും അത്യാവശ്യമുള്ളവ സ്വന്തമായി കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥരോട് അറിയിച്ചെന്നും പവൻ കല്യാൺ പറഞ്ഞു. മൂന്ന് ദിവസം സഭയിൽ ഹാജരാകുന്നതിന് 35,000 രൂപ ശമ്പളവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പ് വാങ്ങാനാണ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വന്നത്.എന്നാൽ തനിക്ക് ശമ്പളം വാങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ താൻ നയിക്കുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ടില്ലെന്നും പവൻ കല്യാൺ വ്യക്തമാക്കി.
Adjust Story Font
16