Quantcast

അനില്‍ അംബാനിക്ക് വന്‍തിരിച്ചടി; അഞ്ചു വര്‍ഷത്തേക്ക് വിലക്കി സെബി

ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും

MediaOne Logo

Web Desk

  • Updated:

    2024-08-23 07:14:29.0

Published:

23 Aug 2024 7:05 AM GMT

Anil Ambani
X

ഡല്‍ഹി: കമ്പനിയിലെ പണം വഴി തിരിച്ചുവിട്ടതിന് പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തെ വിലക്ക്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെതാണ് നടപടി. 25 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിൻ്റെ തലപ്പത്തുണ്ടായിരുന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്.

ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയൻസ് യൂണികോൺ എൻ്റർപ്രൈസസ്, റിലയൻസ് എക്‌സ്‌ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ക്ലീനൻ ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിംഗ്സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും 25 കോടി പിഴ ചുമത്തിയിട്ടുണ്ട്.

റിലയന്‍സ് ഹോം ഫിനാന്‍സിനെ അടുത്ത ആറു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആറു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 222 പേജുള്ള കുറ്റപത്രത്തില്‍ അനില്‍ അംബാനിക്കെതിരെ ഗുരുതരുമായ ആരോപണങ്ങളാണ് ഉള്ളത്. റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള ഒരു തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കമ്പനി ഡയറക്ടര്‍ ഇത്തരം വായ്പാ രീതികൾ നിർത്താൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചു. ഇതിനും അനില്‍ അംബാനിയുടെ ഒത്താശയുണ്ടായിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

'എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ' എന്ന സ്ഥാനവും ആർഎച്ച്എഫ്എല്ലിൻ്റെ ഹോൾഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയർഹോൾഡിംഗും അനിൽ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.

TAGS :

Next Story