Quantcast

അനിൽ ആന്റണി കർണാടകയിൽ പ്രചാരണത്തിനിറങ്ങും; ജാവദേക്കറുടെ അസാന്നിധ്യം ചർച്ചയാകുന്നു

എ.കെ.ആന്റണിയുടെ മേൽവിലാസം തന്നെയാണ് അനിലിന്റെ ശക്തിയായി ബി.ജെ.പി കരുതുന്നത്

MediaOne Logo

Web Desk

  • Published:

    7 April 2023 1:46 AM GMT

anil antony,Anil Antony, Congress Veteran AK Antonys Son,karnataka election 2023,Karnataka Polls,Congress veteran AK Antonys son Anil Antony joins BJP,അനിൽ ആന്റണി കർണാടകയിൽ പ്രചാരണത്തിനിറങ്ങും
X

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിയെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തുന്ന ആരോപണങ്ങൾക്ക് അനിലിനെകൊണ്ടു മറുപടി പറയിക്കാനാണ് ഉദ്ദേശം. അതേസമയം, അനിൽ ആന്റണിയുടെ ബിജെപി പ്രവേശന ചടങ്ങിൽ പ്രകാശ് ജാവദേക്കറുടെ അസാന്നിധ്യം ചർച്ചയായി.

കോൺഗ്രസിൽ ഐ ടി സെല്ലിന്റെ ചുമതലയാണ് അനിൽ ആന്റണി വഹിച്ചിരുന്നെങ്കിലും തെരെഞ്ഞെടുപ്പുകളിൽ പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ബിജെപി ആലോചന. എ.കെ.ആന്റണിയുടെ മേൽവിലാസം തന്നെയാണ് അനിലിന്റെ ശക്തിയായി ബി.ജെ.പി കരുതുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേക്ക് വേര് ഉറപ്പിക്കാൻ അനിലിനെ രാജ്യവ്യാപകമായി ഉയർത്തികാട്ടും.

ലോക്സഭാ അംഗത്വം ഇല്ലാതായ രാഹുൽ ഗാന്ധിക്ക് ജനങ്ങൾക്കിടയിൽ പ്രതിച്ചായ വർധിച്ചതായാണ് ബി.ജെ.പി വിലയിരുത്തൽ. പാർലമെന്റിലെ പ്രതിപക്ഷ ഐക്യം ദൃഢമാക്കി തെരുവിലും പ്രതിപക്ഷം ഒറ്റകെട്ടായി സമരം ചെയ്യുമെന്നത് ആശങ്കയോടെയാണ് ബി.ജെ.പി വീക്ഷിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികളിൽ രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ല. എന്നാൽ അവസാന ദിവസം എത്തിയപ്പോൾ പ്രതിപക്ഷ കൂട്ടായ്മയിലേക്ക് 19 പാർട്ടികൾ കൂടിയാണ് എത്തിയത്. കർണാടകയിൽ രാഹുൽ ഗാന്ധി ശക്തമായി പ്രചാരണത്തിന് ഇറങ്ങുന്നത് പ്രതിരോധിക്കാനാണ് അനിലിനെ കൂടി ആയുധമാക്കുന്നത്.

അദാനി വിഷയം തന്നെയാകും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. അനിലിന്റെ ബിജെപി പ്രവേശനത്തിൽ, പാർട്ടിയിലെ വിഭാഗീയത കൂടി മറ നീക്കി പുറത്ത് വന്നു. സംസ്ഥാനത്തെ സംഘടന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറെ ഒഴിവാക്കിയത്,കേന്ദ്രമന്ത്രി വി.മുരളീധരൻ -കെ.സുരേന്ദ്രൻ വിഭാഗത്തിന്റെ നീക്കമാണെനാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം.



TAGS :

Next Story