സുവർണ ക്ഷേത്രത്തിലെ സംഭവത്തിന് ശേഷം പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം
മതനിന്ദ ആരോപിച്ചാണ് കൊലപാതകം
സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ കൊന്നശേഷം പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കപൂർത്തലയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മതനിന്ദ ആരോപിച്ചാണ് കൊലപാതകം. ഇന്ന് നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്.
സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ഇന്ന് ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സുരക്ഷാ വേലികൾ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളിൽ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.
'ഇന്ന് വൈകുന്നേരത്തെ പ്രാർത്ഥനയുടെ സമയത്ത് ഒരാൾ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകൾ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്'-അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ പരമീന്ദർ സിങ് പറഞ്ഞു.
Another murder in Punjab after killing a young man for allegedly trespassing on a golden temple
Adjust Story Font
16