ഗുണമേന്‍മയില്ല; അസിഡിറ്റിക്ക് ഉപയോഗിക്കുന്ന അബോട്ടിന്‍റെ ഡീജെന്‍ ജെല്‍ തിരിച്ചുവിളിച്ച് കമ്പനി
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി
അന്‍റാസിഡ് ഡീജെന്‍ ജെല്‍
ഡല്‍ഹി: അസിഡിറ്റിക്ക് ഉപയോഗിക്കുന്ന അന്‍റാസിഡ് ഡീജെന്‍ ജെല്‍ എന്ന മരുന്നിന്‍റെ നിരവധി ബാച്ചുകള്‍ തിരിച്ചുവിളിച്ച് യു.എസ് മരുന്ന് നിര്‍മാണ കമ്പനി അബോട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
കയ്പ്, രൂക്ഷ ഗന്ധം എന്നിവയെക്കുറിച്ച് രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡിജെന്‍ മരുന്ന് നിരീക്ഷിച്ചത്. ആഗസ്ത് 31ന് അയച്ച കത്തില്‍, ഗോവയിലെ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍നിന്നുള്ള ഡിജെന്‍ ജെല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഡി.സി.ജി.ഐ രോഗികളോട് ആവശ്യപ്പെട്ടു. കൂടാതെ, ഗോവ ഫാക്ടറിയില്‍ നിര്‍മിച്ചതും ഇപ്പോഴും കടകളില്‍ വില്‍ക്കുന്നതുമായ ഉല്‍പന്നത്തിന്‍റെ എല്ലാ ബാച്ചുകളും പിന്‍വലിക്കാന്‍ മൊത്തവ്യാപാരികളോട് ഡ്രഗ് കണ്‍ട്രോള്‍ പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡിജെൻ ജെൽ മിൻഖ് ഫ്ലേവറിന്‍റെ ഒരു കുപ്പി സ്ഥിരമായ രുചിയും (മധുരം) ഇളം പിങ്ക് നിറമാണെന്നും അതേസമയം, അതേ ബാച്ചിലെ മറ്റൊരു കുപ്പി വെള്ള നിറത്തിലും കയ്പ്പും രൂക്ഷ ഗന്ധവും ഉള്ളതായിരുന്നുവെന്നുമാണ് ആഗസ്റ്റ് 9 ന് നൽകിയ പരാതിയിൽ പറയുന്നത്.ഡിജെന്‍ ജെല്ലിന്‍റെ വിൽപന, വിതരണം, സംഭരണം എന്നിവ നിരീക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
Very important update regarding Digene gel
— Dr Sudhir Kumar MD DM (@hyderabaddoctor) September 6, 2023
Digene gel is commonly used for treating acidity.
Abbott (makers of digene gel) have recalled digene gels of all flavours (mint, orange, mix fruit), manufactured at Goa facility, after a compaint was received regarding change in its… pic.twitter.com/eLhshOlTIv
Adjust Story Font
16