Quantcast

'രാഷ്ട്രീയത്തിൽ എന്തും സംഭവിക്കും': ശരദ് പവാറിന്റെ ആർഎസ്എസ് പുകഴ്ത്തലിൽ ദേവേന്ദ്ര ഫഡ്‌നാവിസ്‌

മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ചില അടിയൊഴുക്കുകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ ശരദ് പവാർ ആർഎസ്എസിനെ പുകഴ്ത്തിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-01-11 06:59:17.0

Published:

11 Jan 2025 6:57 AM GMT

രാഷ്ട്രീയത്തിൽ എന്തും സംഭവിക്കും:  ശരദ് പവാറിന്റെ ആർഎസ്എസ് പുകഴ്ത്തലിൽ ദേവേന്ദ്ര ഫഡ്‌നാവിസ്‌
X

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക ശക്തിയായ ആര്‍എസ്എസിനെ അഭിനന്ദിച്ചുള്ള ശരദ് പവാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെക്കുറിച്ച് മഹാവികാസ് അഘാഡി സഖ്യം പറഞ്ഞ ഇല്ലാക്കഥകളാണ് ഇതോടെ പൊളിഞ്ഞതെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് നിർണായക പങ്കുവഹിച്ചതായും ഫഡ്നാവിസ് പറഞ്ഞു.

രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം, ഒന്നിനേയും നിസ്സാരമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുതിർന്ന ആർഎസ്എസ് നേതാവ് വിലാസ് ഫഡ്നാവിസിൻ്റെ സ്മരണയ്ക്കായി നാഗ്പൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ചിലപ്പോൾ നമുക്ക് നമ്മുടെ എതിരാളികളെ പുകഴ്ത്തേണ്ടി വരും. 2019 മുതൽ 2024 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് ശേഷം എനിക്കൊരു കാര്യം മനസ്സിലായി, സംഭവിക്കില്ലെന്ന് ഒരിക്കലും പറയരുത്. അങ്ങനെ കരുതുകയും ചെയ്യരുത്. എന്തും സംഭവിക്കാം''- ഫഡ്‌നാവിസ് പറഞ്ഞു. ഉദ്ധവ് താക്കറെ അവിടെ പോകുന്നു, അജിത് പവാർ ഇവിടെ വരുന്നു. ഇതുപോലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം, ഇങ്ങനെയൊന്നും നടക്കില്ല എന്ന് ഉറച്ചു തീരുമാനിച്ചാൽ പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വലിയ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉദ്ധവ് താക്കറെയും തനിക്ക് ശത്രുവല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. "നേരത്തെ, ഉദ്ധവ് താക്കറെ സുഹൃത്തായിരുന്നു, ഇപ്പോൾ രാജ് താക്കറെയാണ് സുഹൃത്ത്. എന്നാല്‍ ഉദ്ധവ് താക്കറെ ശത്രുവല്ല''- ഫഡ്നാവിസ് പറഞ്ഞു.

മഹാരാഷ്‌ട്രയില ബിജെപി അടക്കമുള്ള മഹായുതി സഖ്യത്തിന്റെ വിജയം ആർഎസ്എസിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻ്റിന്റെ ഫലമാണെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്. മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ ചില അടിയൊഴുക്കുകൾ നടക്കുന്നതായുള്ള വാർത്തകൾക്കിടെ, ശരദ് പവാർ ആർഎസ്എസിനെ പുകഴ്‌ത്തിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

TAGS :

Next Story