Quantcast

ട്രെയിൻ സീറ്റിനായി തർക്കം; യുവാവിനെ കുത്തിക്കൊന്ന് 16കാരൻ

തർക്കം നടന്നതിന്റെ പിറ്റേ ദിവസം യുവാവിനെ സ്റ്റേഷനിൽ വെച്ച് തന്നെ കുത്തുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    22 Nov 2024 4:44 PM

Published:

22 Nov 2024 4:33 PM

ട്രെയിൻ സീറ്റിനായി തർക്കം; യുവാവിനെ കുത്തിക്കൊന്ന് 16കാരൻ
X

മുംബൈ: ട്രെയിൻ സീറ്റ് തർക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊന്ന് 16കാരൻ. മുംബൈ ഘാട്ട്‌കോപർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

നവംബർ 14നാണ് കൊലപാതകത്തിനാസ്പദമായ സംഭവമരങ്ങേറുന്നത്. കൊല്ലപ്പെട്ട അങ്കൂഷ് ഭഗവാൻ ഭലേറാവു, ടിറ്റ്‌വാലയിൽ നിന്ന് ഛത്രപതി ശിവജി മഹരാജ് ടെർമിനലിലേക്കുള്ള ട്രെയിൻ കയറുകയായിരുന്നു.

യാത്രക്കിടെ പ്രതിയായ 16കാരനും അങ്കൂഷും സീറ്റിനെ ചൊല്ലി തർക്കമുണ്ടാവുകയും അങ്കൂഷ് 16കാരനെ മുഖത്തടിക്കുകയുമായിരുന്നു. തൊട്ടടുത്ത ദിവസം അതേ ട്രെയിൻ കയറാനായി പ്ലാറ്റ്‌ഫോമിലെത്തിയ അങ്കൂഷിനെ ഇതേ 16കാരൻ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അങ്കൂഷിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയ പൊലീസ് 16കാരനെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച 16കാരന്റെ സഹോദരനും പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യംചെയ്യലിൽ 16കാരൻ കുറ്റം സമ്മതിച്ചു. ആയുധം തന്റെ വീടിന്റെ മേൽക്കൂരയിലൊളിപ്പിച്ചതായും ആൾമാറാട്ടത്തിനായി മുടി മുറിച്ചതായും 16കാരൻ പറഞ്ഞു. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

TAGS :

Next Story