Quantcast

ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിൻ്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    3 May 2024 1:03 AM GMT

Arvind Kejriwals plea challenging his arrest in the Delhi liquor policy scam case will be heard by the Supreme Court today.
X

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ ഇ.ഡിയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് വിശദീകരണം നൽകാനാണ് ഇ.ഡിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Summary: Arvind Kejriwal's plea challenging his arrest in the Delhi liquor policy scam case will be heard by the Supreme Court today.

TAGS :

Next Story