അരവിന്ദ് കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് ആം ആദ്മി പാർട്ടി
കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.
വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എഎപിയുടെ ആരോപണം. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വാർത്താ സമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Next Story
Adjust Story Font
16