Quantcast

അസമിലെ പ്രളയമൊഴിവാക്കാൻ ബ്രഹ്‌മപുത്ര നദി വഴിതിരിച്ചുവിടുന്നു

കഴിഞ്ഞ ജൂണിൽ അസമിലെ 61 ഗ്രാമങ്ങളിലെ 15,000 ആൾക്കാരെയാണ് പ്രളയം ബാധിച്ചത്. 3,474 ഹെക്ടറിലെ കൃഷിയും നശിച്ചു.

MediaOne Logo

Web Desk

  • Published:

    25 July 2021 4:11 PM GMT

അസമിലെ പ്രളയമൊഴിവാക്കാൻ ബ്രഹ്‌മപുത്ര നദി വഴിതിരിച്ചുവിടുന്നു
X

എല്ലാ വർഷവും അസമിനെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാണ് ബ്രഹ്‌മപുത്ര നദിയിലുണ്ടാകുന്ന വെള്ളപൊക്കത്തെ തുടർന്നുണ്ടാകുന്ന പ്രളയം. മനുഷ്യജീവനും കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വീടുകളും മറ്റു സ്വത്തുകളും എല്ലാ വർഷവും ബ്രഹ്‌മപുത്ര കവർന്നെടുക്കുക്കാറുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ കനത്ത വരൾച്ചയും നേരിടേണ്ടി വരാറുണ്ട് ഇതൊഴിവാക്കാൻ മൺസൂണിൽ ബ്രഹ്‌മപുത്ര നദിയെ വഴിതിരിച്ചുവിടാൻ ഒരുങ്ങുകയാണ് അസം സർക്കാർ. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. മേഘാലയയിലെ നോർത്ത് ഈസ്റ്റൺ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററാണ് പദ്ധതിയുടെ നടത്തിപ്പുകാർ. ദെമാജി ജില്ലയിലാണ് പദ്ധതി പ്രാരംഭഘട്ടത്തിൽ ആരംഭിക്കുക.

കഴിഞ്ഞ ജൂണിൽ അസമിലെ 61 ഗ്രാമങ്ങളിലെ 15,000 ആൾക്കാരെയാണ് പ്രളയം ബാധിച്ചത്. 3,474 ഹെക്ടറിലെ കൃഷിയും നശിച്ചു. ഐ.എസ്.ആർ.ഒ നടത്തിയ സർവേയിൽ 5,000 സ്‌ക്വയർ കിലോമീറ്റർ ഭാഗങ്ങളിൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവിടങ്ങളിലെ ജലം തിരിച്ചുവിടാൻ പറ്റുമെന്നും കണ്ടെത്തിയിരുന്നു.

TAGS :

Next Story