Quantcast

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കി അശോക് ഗെഹ്‌ലോട്ട്

നൃത്തം, ഗാനമേള, മാജിക് ഷോ, ബാന്റ് മേളം തുടങ്ങിയ വിനോദ പരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    22 Oct 2022 11:38 AM GMT

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കി അശോക് ഗെഹ്‌ലോട്ട്
X

ജയ്പൂർ: കോവിഡിൽ അനാഥരായ കുട്ടികൾക്ക് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച മുഖ്യമന്ത്രി അവരുടെ പ്രശ്‌നങ്ങളും ജീവിത സാഹചര്യങ്ങളും ചോദിച്ചറിഞ്ഞു. 200 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.

കുട്ടികളുമായുള്ള സംഭാഷണത്തിൽ കോവിഡിന് ശേഷമുള്ള സാഹചര്യം മനസ്സിലാക്കാനായെന്ന് ഗെഹ് ലോട്ട് ട്വീറ്റ് ചെയ്തു. സർക്കാർ സഹായങ്ങൾക്ക് അവർ നന്ദി രേഖപ്പെടുത്തി. ജനധർ കാർഡുകൾ പുതുക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിലൂടെ സർക്കാർ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

നൃത്തം, ഗാനമേള, മാജിക് ഷോ, ബാന്റ് മേളം തുടങ്ങിയ വിനോദ പരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു. കോവിഡ് കാലത്ത് ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലേറെ പേർ മരിച്ചെന്നാണ് കണക്കുകൾ.

TAGS :

Next Story