തെരഞ്ഞെടുപ്പ് റാലികൾക്കും പൊതുയോഗങ്ങൾക്കും കൂടുതൽ ഇളവുകൾ
പദയാത്ര, റോഡ് ഷോ, വാഹന റാലി എന്നിവയുടെ നിരോധനത്തിൽ മാറ്റമില്ല
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് കേസുകൾ കുറയുന്നതിനാലാണ് ഇൻഡോർ, ഔട്ട്‌ഡോർ റാലികൾക്കും പൊതുയോഗങ്ങൾക്കുമുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്. ഇൻഡോർ റാലികൾക്ക് 50 ശതമാനം ആളുകൾക്ക് പ്രവേശനം നൽകാം. ഔട്ട്‌ഡോർ റാലികൾക്ക് 30 ശതമാനവും പേർക്ക് പങ്കെടുക്കാം.
അതേ സമയം പദയാത്ര, റോഡ് ഷോ, വാഹന റാലി എന്നിവയുടെ നിരോധനത്തിൽ മാറ്റമില്ല. 20 പേർക്ക് മാത്രമായി വീടുതോറുമുള്ള പ്രചാരണം തുടരും. രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനവും പഴയതുപോലെ തുടരും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 നും മാർച്ച് ഏഴിനും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതും പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഫെബ്രുവരി അഞ്ചിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തിയിരുന്നു.
Adjust Story Font
16