ഗുഡ്ഗാവിൽ ജുമുഅ നമസ്കാരം നടന്നിരുന്നിടത്ത് പൂജ നടത്തി ഹിന്ദുത്വ സംഘടന
ഹരിയാനയിലെ ഗുഡ്ഗാവിൽ ജുമുഅ നമസ്കാരം നടന്നിരുന്നിടത്ത് പൂജ നടത്തി ഹിന്ദുത്വ സംഘടന. സംയുക്ത ഹിന്ദു സംഘർഷ് സമിതിയാണ് ഗുഡ്ഗാവ് സെക്റ്റർ 12 ലെ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നടന്നിരുന്ന സ്ഥലത്ത് പൂജ നടത്തിയത്. പൊലീസ് സംരക്ഷണത്തിൽ ഇവിടെ നടന്നിരുന്ന ജുമുഅ നമസ്കാരം പ്രദേശവാസികളുടെയും ഹിന്ദുത്വ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളായി തടസ്സപ്പെട്ടിരുന്നു.
Gurgaon's protests against #namaz in open spaces get political backing.#BJP leaders @KapilMishra_IND , @amu_pal along with senior VHP leader Surendra Jain attended the #Govardhan pooja at #Gurugram
— Eshwar (@hey_eshwar) November 5, 2021
Sector 12 at the same spot where Muslims offer #namaz every Friday.@TheQuint pic.twitter.com/WUrQAh8eoI
കഴിഞ്ഞ മാസം ജുമുഅ നമസ്കാരം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ജാമ്യത്തിൽ ഇറങ്ങിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരും വെള്ളിയാഴ്ചത്തെ പൂജയിൽ പങ്കെടുത്തു. ഡൽഹി വംശീയാതിക്രമത്തിന് മുൻപായി പ്രകോപന പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
"നിങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടി പൊതുനിരത്തുകൾ ഉപയോഗിക്കാതിരിക്കുക. നമ്മൾ അത് ഷഹീൻ ബാഗിൽ കണ്ടതാണ്. നിരത്തുകൾ തടസ്സപ്പെടുത്തി അവർ സ്വയം പരിഹാസ്യരാവുകയാണ്. എന്നിട്ട് പൗരത്വ നിയമം പിൻവലിച്ചോ? നാഡികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടാൽ ശരീരത്തിന്റെ പ്രവർത്തനം നിലക്കും. അത്പോലെ തന്നെ നിരത്തുകൾ തടഞ്ഞാൽ രാജ്യവും നഗരവും നിലക്കും"- കപിൽ മിശ്ര പറഞ്ഞു.
— Pavneet Singh Chadha 🚜 🌾 (@pub_neat) November 5, 2021
"ജനങ്ങൾ അവരുടെ ആരാധന കേന്ദ്രങ്ങളിൽ ആരാധന നടത്തണം. ഈ രാജ്യത്ത് വഖഫ് ബോർഡിൻറെ അധീനതയിലാണ് ഏറ്റവും കൂടുതൽ ഭൂമിയുള്ളത്. അവിടെ പ്രാർത്ഥിക്കാൻ സൗകര്യമുണ്ടാക്കണം. ഇത് ഗുഡ്‌ഗാവിന്റെ മാത്രം പ്രശനമല്ല. എല്ലാവരുടെയും പ്രശ്‌നമാണ് " - കപിൽ മിശ്ര തുടർന്നു.
Adjust Story Font
16