Quantcast

ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; ജന്ദർമന്ദറിൽ സി.പി.എം പ്രതിഷേധം

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ദേശീയ തലത്തിൽ ഉയർത്തികാട്ടാനാണ് സിപിഎം ശ്രമം

MediaOne Logo

Web Desk

  • Updated:

    2023-02-11 01:15:23.0

Published:

11 Feb 2023 1:14 AM GMT

cpim
X

cpim

ന്യൂഡല്‍ഹി: ത്രിപുരയിൽ സുതാര്യവും നീതി പൂർവവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സി.പി.എം. ഡൽഹി ജന്ദർമന്ദറിൽ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ദേശീയ തലത്തിൽ ഉയർത്തികാട്ടാനാണ് സിപിഎം ശ്രമം.

ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന കുറ്റപ്പെടുത്തലാണ് സി.പി.എമ്മിന്‍റേത്. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജനങ്ങൾക്ക് ഭയം കൂടാതെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയണമെന്നും സി.പി.എം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുതിർന്ന സി.പി.എം നേതാവ് ഹനൻ മൊല്ലാ പറഞ്ഞു.

ത്രിപുരയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ പരാതിയുമായി നേരത്തെ സി.പി.എമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ത്രിപുരയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് ക്രമക്കേടും അക്രമവും നടത്തുകയാണെന്ന ആരോപണമാണ് സി.പി.എമ്മി ന്റേത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി യുടേതെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ബിജെപി വിട്ട് സിപിഎമ്മിൽ പ്രവർത്തകർ തിരികെ എത്തുന്നതായി നേതാക്കൾ അവകാശപ്പെടുന്നു.

TAGS :

Next Story