സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ
കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്
കണ്ണൂർ: സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.
960 ഗ്രാം സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് സുരഭി ഡിആർഐ സംഘത്തിന്റെ പിടിയിലായത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന രാജ്യത്തെ ആദ്യ സംഭവമാണ് ഇതെന്നും സുരഭിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെന്നും ഡിആർഐ വ്യക്തമാക്കി. സുരഭി നേരത്തെയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും സ്വർണ്ണ കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുകയാണെന്നും ഡിആർഐ കൂട്ടിച്ചേർത്തു.
അതിനിടെ എറണാകുളം നെടുമ്പാശേരിയിൽ യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. ആസാം താസ്പൂർ സ്വദേശി അസദുൽ അലിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
28 ന് രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സ്ത്രീവേഷം ധരിച്ചെത്തിയ ഇയാൾ മോഷ്ടിച്ചത്.
Adjust Story Font
16