Quantcast

'കേസ് പിൻവലിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി, മകനെ കാണണമെങ്കിൽ 30 ലക്ഷം'; അതുൽ സുഭാഷിന്‍റെ ആത്മഹത്യയിൽ ആരോപണവുമായി സഹോദരൻ

മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    11 Dec 2024 5:34 PM GMT

കേസ് പിൻവലിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി, മകനെ കാണണമെങ്കിൽ 30 ലക്ഷം; അതുൽ സുഭാഷിന്‍റെ ആത്മഹത്യയിൽ ആരോപണവുമായി സഹോദരൻ
X

ബെം​ഗളൂരു: ബെംഗളൂരുവില്‍ വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ അതുൽ സുഭാഷ് എന്ന 34കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ​ഗുരുതര ആരോപണവുമായി അതുൽ സുഭാഷിന്റെ സഹോദരൻ. മരിച്ച അതുൽ സുഭാഷിനെതിരായ കേസുകൾ പിൻവലിക്കാൻ മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദർശനാവകാശത്തിന് 30 ലക്ഷം രൂപയും മുൻ ഭാര്യ ആവശ്യപ്പെട്ടതായി അതുൽ സുഭാഷിന്റെ സഹോദരൻ ബികാസ് കുമാർ ആരോപിച്ചു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയതായും ബികാസ് കുമാർ പറഞ്ഞു.

മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുൽ സുഭാഷുമായി വേർപിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി മാറത്തഹള്ളി പൊലീസ് പറഞ്ഞു. മുൻ ഭാര്യയുടെയും വീട്ടുകാരുടെയും നിരന്തരമായ പീഡനവും ഭീഷണിയുമാണ് സുഭാഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുമാർ പരാതിയിൽ ആരോപിച്ചു.

കോടതിയിൽ കേസെത്തിയത് മുതൽ സഹോദരൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു എന്ന് കുമാർ പറഞ്ഞു. 'കോടതിയിൽ ഹാജരാകാൻ വേണ്ടി ബെംഗളുരുവിനും ജൗൻപൂരിനും ഇടയിൽ 40 തവണയെങ്കിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്, പുരുഷന്മാർക്കുള്ളതല്ല. നീതിക്കായി ഞാൻ പോരാടും' എന്ന് കുമാർ കൂട്ടിച്ചേർത്തു.

'നീതി വൈകി' എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിൽ തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സുഭാഷ് പറഞ്ഞിരുന്നു. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനും ചേർന്നാണ് തന്നെ ബുദ്ധിമുട്ടിക്കുന്നത്, തന്റെ നിരപരാധിയായ നാല് വയസുള്ള മകനെ തന്റെ സ്വത്ത് അപഹരിക്കാനായി ആയുധമാക്കുകയാണെന്നും സുഭാഷ് കുറിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകൾക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയിൽ 'നീതി വൈകി' എന്ന് പ്ലാക്കാർഡിൽ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.

TAGS :

Next Story