കോവിഷീൽഡിന് ഓസ്ട്രേലിയയുടെ അംഗീകാരം
രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ കോവിഷീൽഡ് സ്വീകരിച്ച യാത്രക്കാരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നല്‍കി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ കോവിഷീൽഡ് സ്വീകരിച്ച യാത്രക്കാരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് തീരുമാനം ആശ്വാസകരമാകും.
രാജ്യാന്തര വിമാന സർവീസിനു ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനീസ് നിര്‍മിത സിനോവാക്കിനും ഓസ്ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം ലോകത്ത് കോവിഡ് മരണം 50 ലക്ഷം കവിഞ്ഞു. മരിച്ചവരിലേറെയും വാക്സിന്‍ എടുക്കാത്തവരാണ്. വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ചതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇന്ത്യയിലും യുഎസ്, റഷ്യ, ബ്രസീല്‍, മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിലുമാണ് മൊത്തം മരണത്തില്‍ പകുതിയും.
Next Story
Adjust Story Font
16