ഉത്തരാഖണ്ഡിലെ ഗഢ്‍വാളിൽ ഹിമപാതം;28 പേർ പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നു
ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗഢ്‍വാളിൽ ഹിമപാതത്തിൽ 28 പർവതാരോഹകർ കുടുങ്ങി. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലാണ് ഹിമാപാതമുണ്ടായത്. സൈന്യത്തിന്റെ ഉൾപ്പെടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന്മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവരെല്ലാം ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനികളാണ്.ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ രക്ഷിക്കാൻ എൻഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. "രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഐഎഎഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, "അദ്ദേഹം ട്വീറ്റ് ചെയ്തു.
Adjust Story Font
16