ആസാദ് മാർക്കറ്റിൽ കെട്ടിടം തകർന്ന സംഭവം: ഗുരുതരക്രമക്കേടെന്ന് ഡൽഹി കോർപ്പറേഷൻ
കുടുങ്ങിക്കിടക്കുന്ന നാലുപേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ഡൽഹി: ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുണനിലവാരം ഇല്ലാത്ത സാമഗ്രികളാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതാണ് കെട്ടിടം തകർന്ന് വീഴാൻ കാരണം. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽപ്പെട്ട 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡൽഹി ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ സംഭവത്തിൽ 5 പേർക്ക് ഗുരുതര പരിക്കുകൾ പറ്റിയിരുന്നു.ഒറ്റനില കെട്ടിടത്തിന് പിന്നീട് രണ്ട് നിലകൾ കൂടി കൂട്ടിയെടുക്കാൻ കോർപ്പറേഷൻ അനുമതി നിൽകിയിരുന്നു. പൂർണ്ണമായും അവശിഷ്ടങ്ങൾ മാറ്റിയതിന് ശേഷമാകും യഥാർത്ഥ അപകട കാരണം കണ്ടെത്താൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രക്ഷാപ്രവർത്തനം ഇപ്പോഴും മന്ദഗതിയിലാണ് നടക്കുന്നത്. ഗലിയിലേക്ക് വലിയ വാഹനങ്ങൾ എത്താത്തതാണ് പ്രഥാന പ്രതിസന്ധി. 10 മിനി ട്രക്കുകൾ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് നിർമ്മാണത്തിൽ ഇരുന്ന ബഹുനില കെട്ടിടം തകർന്ന് വീണത്.
Adjust Story Font
16