Quantcast

ഭാര്യക്ക് പിറന്നാളിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനിച്ച് ഭർത്താവ്

വിവാഹത്തിന് മുമ്പ് തന്നെ ചന്ദ്രനെ കൊണ്ടുവന്നു നല്‍കുമെന്ന് ഭാര്യക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് സഞ്ജയ് പറയുന്നു

MediaOne Logo

Web Desk

  • Published:

    7 Sep 2023 4:15 PM GMT

Bengal man gifts wife piece of land on Moon ,land on Moon,  Luna Society International,ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനിച്ച് ഭർത്താവ്,ചന്ദ്രനിൽ സ്ഥലം വാങ്ങി യുവാവ്, ഭാര്യക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി യുവാവ്,
X

ജാർഗ്രാം: ഭാര്യയുടെ പിറന്നാളിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനമായി നൽകി ഭർത്താവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. വിവാഹത്തിന് മുമ്പ് തന്നെ ചന്ദ്രനെ കൊണ്ടുവന്നു നല്‍കുമെന്ന് ഭാര്യ അനുമികക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് സഞ്ജയ് മഹാതോ പറയുന്നു.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് മഹാതോ പറഞ്ഞു. ഭാര്യക്ക് നൽകിയ വാഗ്ദാനം നിറവേറ്റാനാകുമെന്നും തന്റെ സ്വപ്നം പ്രായോഗികമാണെന്നും ചന്ദ്രയാൻ ദൗത്യം തനിക്ക് വിശ്വാസം നൽകിയെന്നും യുവാവ് പറയുന്നു.

'ഞാനും എന്റെ ഭാര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്. ചന്ദ്രനെ അവളുടെ അടുത്തേക്ക് കൊണ്ടുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ, ഞങ്ങളുടെ വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തിൽ അവൾക്ക് ചന്ദ്രനിൽ ഒരു പ്ലോട്ട് സമ്മാനമായി നൽകിയാലെന്താണെന്ന് ഞാൻ ചിന്തിച്ചു', 'മഹാതോ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

'സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേന ചന്ദ്രനിൽ സ്ഥലം വാങ്ങി. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഞാൻ അവൾക്കായി ചന്ദ്രനിൽ ഒരു ഏക്കർ സ്ഥം കൊണ്ടുവന്നു.' ഒരു രജിസ്‌ട്രേഷൻ പേപ്പറും കൈയിൽ പിടിച്ച് സഞ്ജയ് മഹാതോ പറയുന്നു.

ആ പണം കൊണ്ട് മറ്റെന്തെങ്കിലും വാങ്ങാൻ എനിക്ക് കഴിയുമായിരുന്നു. പക്ഷേ ഞങ്ങൾ ഇരുവരുടെയും ഹൃദയങ്ങളിൽ ചന്ദ്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാൽ, വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തിൽ ഇതിലും മികച്ച സമ്മാനമൊന്നും നൽകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും താനും ഭാര്യ അനുമികയും പൂന്തോട്ടത്തിൽ ഇരുന്ന് ചന്ദ്രനെ നോക്കാറുണ്ടെന്നും സഞ്ജയ് പറയുന്നു.

ബഹിരാകാശത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം പ്രായോഗികമായി സാധ്യമല്ലെങ്കിലും വെബ്‌സൈറ്റുകൾ ഇപ്പോഴും 'ചന്ദ്രനിലെ സ്ഥലം വിൽക്കുകയും അവ വാങ്ങാൻ തയ്യാറുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം വിജയത്തിന് മുമ്പുതന്നെ, ചന്ദ്രനിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങാൻ ഇന്ത്യക്കാർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

2020-ൽ രാജസ്ഥാനിലെ അജ്മീറിൽ ഒരാൾ വിവാഹ വാർഷികത്തിൽ ഭാര്യക്ക് ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം സമ്മാനിച്ചിരുന്നു. എട്ടാം വിവാഹവാർഷികത്തിൽ ഭാര്യ സപ്ന അനിജയ്ക്കായി സ്‌പെഷലായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹിച്ചാണ് ചന്ദ്രനിൽ ഭൂമി വാങ്ങിയതെന്ന് ധർമേന്ദ്ര അനിജ പറഞ്ഞിരുന്നു. നടൻ ഷാരൂഖ് ഖാൻ, അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്ത്, ഷാരൂഖ് ഖാൻ എന്നിവരും ചന്ദ്രനിൽ സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു.

TAGS :

Next Story