Quantcast

'ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു'; പൊലീസുകാരന്‍ ജീവനൊടുക്കി

തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-15 19:32:21.0

Published:

15 Dec 2024 7:31 PM GMT

ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു; പൊലീസുകാരന്‍ ജീവനൊടുക്കി
X

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തിപ്പണ്ണ അലുഗുര്‍ (33) എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഒരു പേജില്‍ ആത്മഹത്യ കുറിപ്പും ഇയാള്‍ എഴുതിവെച്ചിട്ടുണ്ട്. ബെം​ഗളൂരുവിൽ ഐടി ജീവനക്കാരന്‍ അതുൽ സുഭാഷ് ജീവനൊടുക്കിയത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു യുവാവും ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത്.

വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍വതി എന്ന യുവതിയെ തിപ്പണ്ണ വിവാഹം ചെയ്യുന്നത്. പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ ആത്മഹത്യ ചെയ്തത്. തന്റെ ഔദ്യോഗിക വാഹനം ഹുസ്‌കുര്‍ റെയില്‍വേ സ്റ്റേഷന് അരികിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അത് എടുക്കണമെന്നും സഹപ്രവര്‍ത്തകനോട് ആത്മഹത്യക്കുറിപ്പിലൂടെ ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തിപ്പണ്ണയുടെ അമ്മ പാര്‍വതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story