Quantcast

കാലാവധി കഴിഞ്ഞ ഓട്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റ് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

925 രൂപയുടെ തേൻ ഓട്‌സ് പാക്കറ്റായിരുന്നു യുവാവ് വാങ്ങിയത്

MediaOne Logo

Web Desk

  • Published:

    22 Aug 2023 10:12 AM GMT

Bengaluru Man Falls Sick After Eating Expired Oats, Gets ₹ 10k Compensation,expiry date Oats,A Bengaluru man fell sick after eating expired oats, Consumer Court,കാലാവധി കഴിഞ്ഞ ഓട്സ് വിറ്റു, സൂപ്പര്‍മാര്‍ക്കറ്റ് നഷ്ടപരിഹാരം നല്‍കണം, ഓട്സ് കഴിച്ച് ഭക്ഷ്യവിഷബാധ, ഓട്സ് കാലാവധി,ഓട്സ് വിഭവം,
X

ബംഗളൂരു: കാലാഹരണപ്പെട്ട ഓട്‌സ് വിറ്റ സൂപ്പർമാർക്കറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. ബംഗളുരു സ്വദേശിയായ പരപ്പ എന്നയാള്‍ 2021 സെപ്റ്റംബറിലാണ് എന്നയാൾ ബംഗളുരുവിലെ ജയ നഗറിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് റെഡിമെയ്ഡ് ഓട്സിന്റെ പാക്കറ്റ് വാങ്ങുന്നത്. 925 രൂപയുടെ തേൻ ഓട്‌സ് പാക്കറ്റായിരുന്നു വാങ്ങിയത്. എന്നാൽ വീട്ടിലെത്തി ഓട്‌സ് കഴിച്ചതിന് ശേഷം അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടർന്ന് ഡോക്ടറെ കാണിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കണ്ടെത്തിയത്.

ഓട്‌സിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് മനസിലായപ്പോൾ പാക്കറ്റിലെ എക്‌സ്പയറി ഡേറ്റ് പരിശോധിച്ചു. യഥാർഥ എക്‌സ്പയറി ഡേറ്റ് മറച്ചുവെച്ച് മറ്റൊരു തീയതിയാണ് അതിൽ രേഖപ്പെടുത്തിയിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതിന് ശേഷമാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. ആദ്യം പ്രാദേശിക ഉപഭോക്തൃ കോടതിയെ സമീപിക്കുകയും സൂപ്പർമാർക്കറ്റിന് വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.പിന്നീട് കേസ് ബംഗളൂരി ഉപഭോക്തൃ തകർക്കപരിഹാര കമ്മീഷന്റെ മുന്നിലെത്തി.

യുവാവിന്റെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഉപഭോക്തൃ കമ്മീഷൻ സൂപ്പർമാർക്കറ്റിനോട് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയായിരുന്നു. ഓട്‌സിന്റെ വിലയായ 925 രൂപയും അത് കഴിച്ചതിന് ശേഷം ആശുപത്രിയിലായതിന്റെ ചികിത്സ ചെലവിന് 5000 രൂപയും നിയമനടപടികൾക്ക് ചെലവായ 5000 രൂപയുമടക്കം 10,000 രൂപ നഷ്ടപരിഹാരമായി നൽകാനായിരുന്നു ഉത്തരവ്.

TAGS :

Next Story