Quantcast

'ഭഗവദ്ഗീത ജയിലിൽ കൊണ്ടുപോകാൻ അനുമതി വേണം'; കോടതിയിൽ മനീഷ് സിസോദിയ

വിഷയം മാധ്യമങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് രാഷ്ട്രീയവൽകരിക്കുകയാണെന്ന് സിബിഐ

MediaOne Logo

Web Desk

  • Updated:

    2023-03-06 09:50:24.0

Published:

6 March 2023 9:21 AM GMT

മനീഷ് സിസോദിയ
X

മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പേന, ഡയറി ഭഗവദ്ഗീത തുടങ്ങിയവ ജയിലിൽകൊണ്ടുപോകാൻ അനുവാദം നൽകണമെന്ന സിസോദിയയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് ഡൽഹി കോടതിയിൽ സിസോദിയയെ ഹാജരാക്കിയത്.

തിഹാർ ജയിലിലേക്ക് സിസോദിയയെ മാറ്റും. 2021-22ലെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. 'രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാ ദിവസവും എന്നോട് ഒരേ ചോദ്യങ്ങൾ ചോദിക്കുന്നു. ഇത് എന്നെ മാനസികമായി പീഡിപ്പിക്കലാണ്,' ശനിയാഴ്ച സിബിഐ റിമാൻഡ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെ സിസോദിയ പറഞ്ഞു.

ജഡ്ജി എംകെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഇന്ന് ഹാജരാക്കിയത്. തെളിവുകൾ നിരത്തിയിട്ടും സിസോദിയ ചോദ്യങ്ങളോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അന്വേഷണവുമായി സഹകരിക്കാത്തതാണ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് സിബിഐ വ്യക്തമാക്കി. അതിനിടെ, സിസോദിയ ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മാർച്ച് 10 ന് വാദം കേൾക്കും.

അതേസമയം വിഷയം മാധ്യമങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് രാഷ്ട്രീയവൽകരിക്കുകയാണെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. കസ്റ്റഡി വിവരങ്ങൾ ചോരുന്നത് നിങ്ങളുടെ ഭാഗത്ത് നിന്നല്ലേ എന്ന് കോടതി സിബിഐയോട് ചോദിച്ചു. പ്രധാന സാക്ഷികളിൽ നിന്നും ഇനിയും മൊഴി എടുക്കേണ്ടതുണ്ടെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

TAGS :

Next Story