ജോഡോ യാത്ര ഇന്ന് പര്യടനം പുനരാരംഭിക്കും; മെഹബൂബാ മുഫ്തി അണിചേരും
സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക.
ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശക്തമായ സുരക്ഷയിൽ ഇന്ന് പര്യടനം പുനരാരംഭിക്കും. രാവിലെ ഒമ്പതിന് അനന്ത്നാഗിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുക.
സുരക്ഷാ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചത്. സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായേക്കും.
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി യാത്രയിൽ അണിചേരും. 21 കിലോമീറ്റർ യാത്ര ഇന്ന് പര്യടനം നടത്തും. പുൽവാമയിൽ യാത്ര പര്യടനം പൂർത്തിയാക്കും.
സുരക്ഷാ പ്രശ്നങ്ങളുള്ള മേഖലകളോടടുത്തതിനാൽ പുതിയ നിർദേശങ്ങൾ സേന നൽകിയേക്കും. യാത്ര കുറച്ചു ദൂരം വാഹനത്തിൽ ആക്കാനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ചയാണ് ശ്രീനഗറിൽ ജോഡോ യാത്രയുടെ സമാപനം.
Next Story
Adjust Story Font
16