ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് തുടക്കം; അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ
ഭാരത് ജോഡോ യാത്ര സെപ്തംബർ 11 നാണ് കേരളത്തിൽ പ്രവേശിക്കുന്നത്. കേരള അതിർത്തിയായ കളിയിക്കാവിളയിൽനിന്നും യാത്രക്ക് വൻ സ്വീകരണം നൽകും.
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് തുടക്കം. രാവിലെ ഏഴു മണിയോടെ കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ ഗ്രൗണ്ടിൽനിന്നാണ് യാത്ര തുടങ്ങിയത്. വൈകീട്ട് നാഗർകോവിലിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. യാത്രയിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങളർപ്പിക്കാൻ ആയിരങ്ങളാണ് യാത്ര കടന്നുപോകുന്ന വഴിയിൽ എത്തുന്നത്.
ബുധനാഴ്ച കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽവെച്ച് രാഹുൽ ഗാന്ധിക്ക് ത്രിവർണ പതാക കൈമാറി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നാണ് യാത്രയുടെ മുദ്രാവാക്യം. രാവിലെ ഏഴ് മുതൽ 10 വരെയും തുടർന്ന് വൈകീട്ട് നാല് മുതൽ രാത്രി ഏഴ് വരെയുമാണ് ഓരോ ദിവസവും 25 കിലോ മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്.
ഭാരത് ജോഡോ യാത്ര സെപ്തംബർ 11 നാണ് കേരളത്തിൽ പ്രവേശിക്കുന്നത്. കേരള അതിർത്തിയായ കളിയിക്കാവിളയിൽനിന്നും യാത്രക്ക് വൻ സ്വീകരണം നൽകും. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് തൃശൂർ മുതൽ നിലമ്പൂർ വരെ സംസ്ഥാന പാതവഴിയുമാണ് യാത്ര കടന്നുപോകുന്നത്.
LIVE: Shri @RahulGandhi flags off and joins Bharat Jodo Yatra in Kanyakumari. #BharatJodoBegins https://t.co/lpRsDyKWun
— Congress (@INCIndia) September 7, 2022
Adjust Story Font
16