ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു
ഉത്തർപ്രദേശിലെ സഹറൻപൂരിൽ വെച്ചാണ് ആക്രമണമുണ്ടായത്
Chandrashekhar Azad
ലക്നൌ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിലെ സഹറൻപൂരിൽ വെച്ചാണ് ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കവേയാണ് ആസാദിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബഹുജൻ മിഷൻ മൂവ്‌മെന്റുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്. ആസാദിന്റെ കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. കാറിന്‍റെ ഡോറിലും സീറ്റിലും വെടിയുണ്ട തറച്ചു. ആസാദിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
“ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് അദ്ദേഹത്തെ കടന്നുപോയി. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്. പൊലീസ് സംഭവം അന്വേഷിക്കുകയാണ്,”- എസ്.എസ്.പി ഡോ വിപിൻ ടാഡ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ല. തന്‍റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
Summary- Chandrashekhar Azad, the Chief and National President of the Bhim Army, was shot at by unidentified men on Wednesday in Uttar Pradesh's Saharanpur.
Adjust Story Font
16