ഭോപ്പാലില്‍ ആശുപത്രിയില്‍ നവജാതശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
40 കുട്ടികളുള്ള വാര്‍ഡിലെ ബാക്കിയുള്ള 36 പേരും സുരക്ഷിതരാണ്
മധ്യപ്രദേശ് ഭോപ്പാലിലെ കമലാ നെഹ്റു ആശുപത്രിയിൽ മൂന്ന് കുട്ടികൾ പൊള്ളലേറ്റു മരിച്ചു. നവജാത ശിശുക്കളുടെ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ ആദ്യം ആളിപ്പടര്‍ന്നത്. 40 കുട്ടികളുള്ള വാര്‍ഡിലെ ബാക്കിയുള്ള 36 പേരും സുരക്ഷിതരാണെന്നും പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
#UPDATE | "We have no information of our children, it's been 3-4 hours," say parents who are waiting outside the Kamla Nehru Hospital. pic.twitter.com/kC62YMKR09
— ANI (@ANI) November 8, 2021
Adjust Story Font
16