Quantcast

പതിനേഴുകാരനെ അടിച്ചുകൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി; പ്രതിയുടെ വീടിന് മുന്നില്‍ ശവസംസ്‌കാരം നടത്തി പ്രതിഷേധം

വെള്ളിയാഴ്ച രാത്രി കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി.

MediaOne Logo

Web Desk

  • Published:

    25 July 2021 10:02 AM

പതിനേഴുകാരനെ അടിച്ചുകൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി; പ്രതിയുടെ വീടിന് മുന്നില്‍ ശവസംസ്‌കാരം നടത്തി പ്രതിഷേധം
X

ബിഹാറില്‍ പതിനേഴുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി. മുസാഫര്‍പൂര്‍ ജില്ലയിലെ രെപുര രാംപുര്‍ഷാ സ്വദേശിയായ സൗരഭ്കുമാറാണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ കാമുകിയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യപ്രതിയുടെ വീടിന് മുന്നില്‍ വെച്ചുതന്നെയാണ് സൗരഭിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇതിന് പിന്നാലെ പ്രതിയുടെ വീട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആക്രമിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീട് സൗരഭിന്റെ ബന്ധുക്കള്‍ ആക്രമിച്ചത്.

പ്രണയബന്ധത്തിന്റെ പേരിലാണ് സൗരഭ് കൊല്ലപ്പെട്ടതെന്നാണ് മനസ്സിലാക്കുന്നത്. പതിനേഴുകാരന് മര്‍ദനമേല്‍ക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ-മുസാഫര്‍പൂര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.

TAGS :

Next Story