ആഭ്യന്തരം നിതീഷ് കുമാറിന്; ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് സാമ്പത്തികം ഉൾപ്പടെ 9 വകുപ്പുകൾ
പാട്ന: എൻ.ഡി.എ സഖ്യത്തിൽ ബിഹാറിൽ രൂപീകരിച്ച നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ആഭ്യന്തരം നിതീഷ് കുമാറിന്.അതിന് പുറമെ പൊതുഭരണ വകുപ്പ്, വിജിലൻസ്, കാബിനറ്റ്, തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ നിതീഷ്കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് സാമ്പത്തികം, ആരോഗ്യം, കായികം എന്നിവ ഉൾപ്പടെ 9 വകുപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.. വിജയ്കുമാർ സിൻഹക്ക് കൃഷിയും പൊതുമരാമത്തും ഉൾപ്പടെ ഒമ്പത് വകുപ്പുകളാണ് നൽകിയത്.
രാഷ്ട്രീയനാടകത്തിനൊടുവിൽ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റത്. മഹാഗഡ്ഹബന്ധൻ സർക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയനീക്കത്തിനൊടുവിലാണ് ബിഹാറിൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റത്. കഴിഞ്ഞ ദിവസം പാട്‌നയിൽ നടന്ന ചടങ്ങിൽ നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബി.ജെ.പിയിൽ നിന്നും ജെ.ഡി.യുവിൽ നിന്നും മൂന്നുപേർ വീതവും എച്ച്.എ.എമ്മിൽനിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു.
ഇതിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.
.
Adjust Story Font
16