ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കി ബിജെപി; രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത
ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ല അടുത്ത ആഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ചണ്ഡീഗഡ്: ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കി ബിജെപി. നയാബ് സിങ് സൈനി മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഹരിയാനയിലെ വോട്ടെണ്ണൽ അട്ടിമറി ആരോപണത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം.
ഹരിയാനയിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കാണ് ബിജെപി നീക്കം. മുഖ്യമന്ത്രി നയാബ് സിങ് സൈനി ഒബിസി വിഭാഗത്തിൽ നിന്നായതിനാൽ ജാട്ട്, ദലിത് വിഭാഗത്തിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നാണ് സൂചന. മുഖ്യമന്ത്രി അടക്കം 14 അംഗ മന്ത്രിസഭയാകും മറ്റന്നാൾ സത്യപ്രതിജ്ഞ ചെയ്യുക. ഇതിൽ കൂടുതൽ പേരും പുതുമുഖങ്ങളായിരിക്കും എന്നാണ് സൂചന. അതേസമയം വോട്ടെണ്ണൽ അട്ടിമറി ആരോപണത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകനാണ് കോൺഗ്രസ് തീരുമാനം.
ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ല അടുത്ത ആഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസുമായി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ നടക്കും. പിഡിപിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യവും ചർച്ചയിലുണ്ട്.
Adjust Story Font
16