Quantcast

സംവരണത്തിന്റെ പേരിൽ ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: നാനാ പടോലെ

ദളിത് സമുദായത്തെ ലക്ഷ്യമിട്ട് ലഘുലേഖ വിതരണം ചെയ്തതിൽ പടോലെ മഹാരാഷ്ട്ര സർക്കാറിനെതിരെയും ആഞ്ഞടിച്ചു

MediaOne Logo

Web Desk

  • Published:

    22 Jun 2024 12:24 PM GMT

BJP is cheating people in the name of reservation: Nana Patole,congress,pcc president,maharashtra bjp,latest news
X

പുണെ: സംവരണത്തിന്റെ പേരിൽ മറാത്ത സമുദായത്തെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ബിജെപി വഞ്ചിക്കുകയാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. സംവരണ വിഷയത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയ്ക്കും വ്യത്യസ്ത നിലപാടുകളാണുള്ളതെന്നും പടോലെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

50 ശതമാനത്തിന് മുകളിലുള്ള സംവരണം നിലനിർത്താൻ കഴിയില്ലെന്ന് ബവൻകുലെ പറയുമ്പോൾ സംവരണം 50 ശതമാനത്തിന് മുകളിൽ നൽകാമെന്ന് ഫഡ്നാവിസ് പറയുന്നത് ആളുകളെ കബളിപ്പിക്കുന്നതിന് തുല്ല്യമാണ്. വ്യത്യസ്ത അഭിപ്രായങ്ങളുപേക്ഷിച്ച് നേതാക്കളും പാർട്ടിയും അവരുടെ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും നാനാ പടോലെ ആവശ്യപ്പെട്ടു.

ദളിത് സമുദായത്തെ ലക്ഷ്യമിട്ട് ലഘുലേഖ വിതരണം ചെയ്ത നടപടിയിലും പടോലെ മഹായുതി സർക്കാറിനെതിരേ ആഞ്ഞടിച്ചു. നാസിക്കിനെ സംഘർഷ ഭൂമിയാക്കിയ മഹാരാഷ്ട്ര സർക്കാറിന്റെ നടപടി ജാതി വ്യവസ്ഥ പുനസ്ഥാപിക്കാനുളള കുറുക്കുവഴിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ശിവാജി മഹാരാജ്, ഫൂലെ, ഷാഹു, അംബേദ്കർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ മണ്ണാണ് മഹാരാഷ്ട്രയുടേതെന്നും അങ്ങനെയൊരു സംസ്ഥാനത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമത്തെ എന്ത് വിലക്കൊടുത്തും എതിർക്കുമെന്നും പടോലെ വ്യക്തമാക്കി.



TAGS :

Next Story