കർണാടകയിലെ തോൽവിക്ക് കാരണം ബി.ജെ.പിയുടെ ധാർഷ്ട്യവും ഭാരത് ജോഡോ യാത്രയും: രാജ് താക്കറെ
'പൊതുജനത്തെ നിസാരമായി കാണരുത്'
മുംബൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. കോൺഗ്രസ് വിജയിക്കാൻ കാരണംരാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ്. ബി.ജെ.പിയുടെ തോൽവിക്ക് കാരണം ബി.ജെ.പിയുടെ ധാർഷ്ട്യവുമാണെന്ന് രാജ് താക്കറെ പറഞ്ഞു.
പൊതുജനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.'ഇത് ധാർഷ്ട്യത്തിന്റെ തോൽവിയാണ്. തങ്ങളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് കരുതിയവരുടെ തോൽവിയാണിത്. എല്ലാവരും ഈ തോൽവിയിൽനിന്ന് നിന്ന് പാഠം ഉൾക്കൊള്ളണം'. രാജ് താക്കറെ പറഞ്ഞു
കർണാടകയെ പോലെ മഹാരാഷ്ട്രയിലും ഭരണമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ജ്യോത്സ്യനല്ല എന്നായിരുന്നു മറുപടി. 136 സീറ്റുകൾ നേടിയാണ് കർണാടകയിൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കിയത്. ബി.ജെ.പിയെ വെറും 66 സീറ്റിൽ ഒതുക്കിയാണ് കോൺഗ്രസ് വിജയം.
Adjust Story Font
16