ഭീമ കൊറെഗാവ് കേസ്; ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം
ജാമ്യം ലഭിച്ചെങ്കിലും തെൽതുംബ്‌ഡെക്ക് ഉടൻ പുറത്തിറങ്ങാനാവില്ല
ന്യൂഡല്‍ഹി:ഭീമ കൊറെഗാവ് കേസിൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ഐ.ഐ.ടി മുൻ പ്രഫസറും ചിന്തകനുമായ ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2020 ഏപ്രിലിലാണ് സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെൽതുംബ്‌ഡെയും അറസ്റ്റിലായത്.അറസ്റ്റിലായി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ജാമ്യം ലഭിക്കുന്നത്.സുപ്രിംകോടതി ജാമ്യം വിലക്കിയില്ലെങ്കിൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂ.
എൻ.ഐ.യുടെ അഭ്യർത്ഥന പ്രകാരം തെൽതുംബ്‌ഡെ പുറത്തിറക്കുന്നത് ഒരാഴ്ച കൂടി കോടതി നീട്ടി. എൻ.ഐ.എക്ക് ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകാനാണ് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ആനന്ദ് തെൽതുംബ്‌ഡെയുടെ ജയിൽ മോചനത്തിൽ നടപടിയുണ്ടാകൂ.
ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എൻ. ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ഇന്ന് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ നിലനിൽക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, കവി വരവരറാവുവിന് മെഡിക്കൽ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വസ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു. ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടെങ്കിലും വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എൻ.ഐ.എ ബെഞ്ചിനെ വീണ്ടും സമീപിച്ചിരിക്കുകയാണ് .
Adjust Story Font
16