Quantcast

വിവാഹ ആഘോഷം വ്യത്യസ്തമാക്കാന്‍ തീപ്പൊരി ചിതറുന്ന തോക്കുമായി വധുവും വരനും; പിന്നീട് സംഭവിച്ചത് ദുരന്തം

തീപ്പൊരി ചിതറുന്ന തോക്കുകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന വധൂവരന്‍മാരെ വീഡിയോയില്‍ കാണാം

MediaOne Logo

Web Desk

  • Published:

    3 April 2023 3:17 AM

Wedding
X

വിവാഹ ആഘോഷത്തില്‍ നിന്ന്

മുംബൈ: വിവാഹച്ചടങ്ങ് ഗംഭീരവും വെറൈറ്റിയുമാക്കാന്‍ പല പരീക്ഷണങ്ങളും ഇന്നത്തെ കാലത്ത് നടത്താറുണ്ട്. ഇവയില്‍ പലതും വലിയ അബദ്ധങ്ങളില്‍ കലാശിക്കാറുണ്ട്. ചിലത് ജീവന് വരെ ഭീഷണിയാകാറുണ്ട്. മഹാരാഷ്ട്രയില്‍ വിവാഹ ആഘോഷത്തിനിടയിലുണ്ടായ 'വെറ്റൈറ്റി' വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

തീപ്പൊരി ചിതറുന്ന തോക്കുകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന വധൂവരന്‍മാരെ വീഡിയോയില്‍ കാണാം. പെട്ടെന്ന് തോക്കുകളിലൊന്ന് പൊട്ടിത്തെറിച്ച് വധുവിന്റെ മുഖത്ത് പതിച്ചു. എല്ലാവരും വധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. അദിതി എന്ന ഉപയോക്താവാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. "ഇന്നത്തെ ആളുകൾക്ക് എന്താണ് കുഴപ്പം, അവർ വിവാഹ ദിനങ്ങളെ പാർട്ടികളെപ്പോലെയാണ് കാണുന്നത്. അങ്ങനെയാണ് അവര്‍ അവരുടെ നല്ല ദിവസം നശിപ്പിക്കുന്നത്'' എന്നാണ് വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.

TAGS :

Next Story