താലികെട്ടിന് തൊട്ടുമുമ്പ് കൂടുതൽ സ്ത്രീധനം ചോദിച്ചു; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവും നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നു
ബംഗളൂരു: വിവാഹത്തിന് തൊട്ടുമുമ്പ് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട സംഭവത്തിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം നടക്കുന്നത്. ബെലഗാവിയിലെ റവന്യൂ ഡിപ്പാർട്ട്മെന്റ് ഓഫീസിലെ ജീവനക്കാരനായ സച്ചിൻ പാട്ടീലാണ് അറസ്റ്റിലായത്.ഖാനാപൂരിൽ നിന്നുള്ള പെൺകുട്ടിയുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്.
വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം 10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവും നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ വിവാഹച്ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്ത്രീധനം കൂടുതൽ ആവശ്യപ്പെടുകയായിരിരുന്നു. ഇത് വധുവിന്റെ കുടുംബം അംഗീകരിച്ചില്ല. ഇതോടെ വിവാഹം നടക്കില്ലെന്ന് വരനും വീട്ടുകാരും നിലപാടെടുത്തു. തുടർന്ന് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ വധുവിന്റെ കുടുംബത്തിന്റെയും വിവാഹത്തിൽ പങ്കെടുത്തവരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തി.
Adjust Story Font
16