Quantcast

മോർബിയിൽ ഭരണം നിലനിർത്താൻ ബി.ജെ.പി; രക്ഷാപ്രവർത്തനത്തിന് നദിയിൽ ചാടിയ സ്ഥാനാർഥി മുന്നിൽ

ദുരന്തത്തെ തുടർന്നാണ് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി മുൻ എം.എൽ.എയായ കാന്തിലാലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്

MediaOne Logo

Web Desk

  • Published:

    8 Dec 2022 7:08 AM GMT

മോർബിയിൽ ഭരണം നിലനിർത്താൻ ബി.ജെ.പി; രക്ഷാപ്രവർത്തനത്തിന് നദിയിൽ ചാടിയ സ്ഥാനാർഥി മുന്നിൽ
X

മോർബി: തൂക്കുപാലം തകർന്ന് 130 ലധികം പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ഭരണം നിലനിർത്താനൊരുങ്ങി ബി.ജെ.പി. പാലം ദുരന്തം മുതൽ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തിൽ അഞ്ച് തവണ എം.എൽ.എയായ ബിജെപിയുടെ കാന്തിഭായ് അമൃതിയ വിജയത്തിലേക്ക് നീങ്ങുകയാണ്. അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനത്തിന് അമൃതിയ നദിയിലേക്ക് കാന്തിഭായ് അമൃതിയ ചാടുന്ന വീഡിയോ വൈറലായിരുന്നു.

ജയന്തി പട്ടേലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടിയുടെ പങ്കജ് രൻസാരിയാണ് മറ്റൊരു സ്ഥാനാർഥി.10,156 ലേറെ വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. തൂക്കുപാലം ദുരന്തത്തെ തുടർന്ന് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി മുൻ എം.എൽ.എയായ കാന്തിലാലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.

മച്ചു നദിയിലെ കൊളോണിയൽ കാലഘട്ടത്തിലെ പാലം അപകടം ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ കൊളോണിയൽ കാലഘട്ടത്തിലെ പാലമാണ് തകർന്നുവീണത്. അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറെവ കമ്പനിയെ നിയമിക്കുന്നത്. ഏഴു മാസത്തിനു ശേഷം ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സരം ആഘോഷ വേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടുമെന്നായിരുന്നു കമ്പനി കരാറിൽ അറിയിച്ചിരുന്നത്. എന്നാൽ അത് ലംഘിച്ച് പാലം തുറന്നത് ഗുരുതരവും നിരുത്തരവാദപരവുമായ വീഴ്ചയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

TAGS :

Next Story