Quantcast

ബിഹാറിൽ വീണ്ടും പാലം തകർന്നു: 20 ദിവസത്തിനുള്ളിൽ വീണത് 13 പാലങ്ങൾ

പാലം തകർന്നെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-07-10 13:31:40.0

Published:

10 July 2024 1:19 PM GMT

Another bridge collapse in Bihar, 8th incident in 15 days
X

പ്രതീകാത്മക ചിത്രം

ഡൽഹി: ബിഹാറിൽ വീണ്ടും പാലം തകർന്നു. മൂന്നാഴ്ചക്കുള്ളിൽ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകർന്നെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സഹാർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകർന്നത്.

പാലം നില​ംപൊത്തുന്നത് ബിഹാറിൽ തുടർക്കഥയായത് സംസ്ഥാന സർക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പാലംതകർന്നു വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ കഴിഞ്ഞയാഴ്ച സസ്​പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം വീണത്.

TAGS :

Next Story